✦ SURAH 96 OF 114
العلق
Al-'Alaq
✦ At a glance
1 min readThe Clot — al-'Alaq, from verse 2. Its first five verses were the first revelation of the Quran.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ
1സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക
خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ
2മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു
ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ
3നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു
ٱلَّذِي عَلَّمَ بِٱلۡقَلَمِ
4പേന കൊണ്ട് പഠിപ്പിച്ചവന്‍
عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ
5മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു
كَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ
6നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു
أَن رَّءَاهُ ٱسۡتَغۡنَىٰٓ
7തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ
8തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം
أَرَءَيۡتَ ٱلَّذِي يَنۡهَىٰ
9വിലക്കുന്നവനെ നീ കണ്ടുവോ
عَبۡدًا إِذَا صَلَّىٰٓ
10ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍
أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ
11അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ
أَوۡ أَمَرَ بِٱلتَّقۡوَىٰٓ
12അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ
13അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ
أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ
14അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്
كَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ
15നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും
نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ
16കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ
فَلۡيَدۡعُ نَادِيَهُۥ
17എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ
سَنَدۡعُ ٱلزَّبَانِيَةَ
18നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം
كَلَّا لَا تُطِعۡهُ وَٱسۡجُدۡۤ وَٱقۡتَرِب۩
19നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക