✦ SURAH 90 OF 114
البلد
Al-Balad
✦ At a glance
1 min readThe City — al-Balad, Makkah, sworn by in the opening verse.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ
1ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു
وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ
2നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും
وَوَالِدٖ وَمَا وَلَدَ
3ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ
4തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു
أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ
5അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ
يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا
6അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്
أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ
7അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്
أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ
8അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ
وَلِسَانٗا وَشَفَتَيۡنِ
9ഒരു നാവും രണ്ടു ചുണ്ടുകളും
وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ
10തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു
فَلَا ٱقۡتَحَمَ ٱلۡعَقَبَةَ
11എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല
وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ
12ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ
فَكُّ رَقَبَةٍ
13ഒരു അടിമയെ മോചിപ്പിക്കുക
أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ
14അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക
يَتِيمٗا ذَا مَقۡرَبَةٍ
15കുടുംബബന്ധമുള്ള അനാഥയ്ക്ക്
أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ
16അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ
17പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക
أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ
18അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍
وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ
19നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍
عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ
20അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്