✦ SURAH 101 OF 114
القارعة
Al-Qari'ah
✦ At a glance
1 min readThe Striking Calamity — al-Qari'ah, a name for the Day that strikes hearts with terror.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ٱلۡقَارِعَةُ
1ഭയങ്കരമായ ആ സംഭവം
مَا ٱلۡقَارِعَةُ
2ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ
3ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ
يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ
4മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ
5പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ
6അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
فَهُوَ فِي عِيشَةٖ رَّاضِيَةٖ
7അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ
8എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
فَأُمُّهُۥ هَاوِيَةٞ
9അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും
وَمَآ أَدۡرَىٰكَ مَا هِيَهۡ
10ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ
نَارٌ حَامِيَةُۢ
11ചൂടേറിയ നരകാഗ്നിയത്രെ അത്