✦  SURAH 100 OF 114

العاديات

Al-'Adiyat

The Courser · 11 verses · meccan

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. وَٱلۡعَٰدِيَٰتِ ضَبۡحٗا

    1

    By the racers, panting

    കിതച്ചു കൊണ്ട് ഓടുന്നവയും

  2. فَٱلۡمُورِيَٰتِ قَدۡحٗا

    2

    And the producers of sparks [when] striking

    അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും

  3. فَٱلۡمُغِيرَٰتِ صُبۡحٗا

    3

    And the chargers at dawn

    എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും

  4. فَأَثَرۡنَ بِهِۦ نَقۡعٗا

    4

    Stirring up thereby [clouds of] dust

    അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും

  5. فَوَسَطۡنَ بِهِۦ جَمۡعًا

    5

    Arriving thereby in the center collectively

    അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം

  6. إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٞ

    6

    Indeed mankind, to his Lord, is ungrateful

    തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ

  7. وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٞ

    7

    And indeed, he is to that a witness

    തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു

  8. وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ

    8

    And indeed he is, in love of wealth, intense

    തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു

  9. ۞أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ

    9

    But does he not know that when the contents of the graves are scattered

    എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും

  10. وَحُصِّلَ مَا فِي ٱلصُّدُورِ

    10

    And that within the breasts is obtained

    ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍

  11. إِنَّ رَبَّهُم بِهِمۡ يَوۡمَئِذٖ لَّخَبِيرُۢ

    11

    Indeed, their Lord with them, that Day, is [fully] Acquainted

    തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു