✦ SURAH 81 OF 114
التكوير
At-Takwir
The Overthrowing · 29 verses · meccan
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
إِذَا ٱلشَّمۡسُ كُوِّرَتۡ
1When the sun is wrapped up [in darkness]
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍
وَإِذَا ٱلنُّجُومُ ٱنكَدَرَتۡ
2And when the stars fall, dispersing
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍
وَإِذَا ٱلۡجِبَالُ سُيِّرَتۡ
3And when the mountains are removed
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍
وَإِذَا ٱلۡعِشَارُ عُطِّلَتۡ
4And when full-term she-camels are neglected
പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍
وَإِذَا ٱلۡوُحُوشُ حُشِرَتۡ
5And when the wild beasts are gathered
വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍
وَإِذَا ٱلۡبِحَارُ سُجِّرَتۡ
6And when the seas are filled with flame
സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍
وَإِذَا ٱلنُّفُوسُ زُوِّجَتۡ
7And when the souls are paired
ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍
وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ
8And when the girl [who was] buried alive is asked
(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍
بِأَيِّ ذَنۢبٖ قُتِلَتۡ
9For what sin she was killed
താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്
وَإِذَا ٱلصُّحُفُ نُشِرَتۡ
10And when the pages are made public
(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍
وَإِذَا ٱلسَّمَآءُ كُشِطَتۡ
11And when the sky is stripped away
ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍
وَإِذَا ٱلۡجَحِيمُ سُعِّرَتۡ
12And when Hellfire is set ablaze
ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍
وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ
13And when Paradise is brought near
സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍
عَلِمَتۡ نَفۡسٞ مَّآ أَحۡضَرَتۡ
14A soul will [then] know what it has brought [with it]
ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്
فَلَآ أُقۡسِمُ بِٱلۡخُنَّسِ
15So I swear by the retreating stars
പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു
ٱلۡجَوَارِ ٱلۡكُنَّسِ
16Those that run [their courses] and disappear
സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
وَٱلَّيۡلِ إِذَا عَسۡعَسَ
17And by the night as it closes in
രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും
وَٱلصُّبۡحِ إِذَا تَنَفَّسَ
18And by the dawn when it breathes
പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു)
إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ
19[That] indeed, the Qur'an is a word [conveyed by] a noble messenger
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു
ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ
20[Who is] possessed of power and with the Owner of the Throne, secure [in position]
ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)
مُّطَاعٖ ثَمَّ أَمِينٖ
21Obeyed there [in the heavens] and trustworthy
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)
وَمَا صَاحِبُكُم بِمَجۡنُونٖ
22And your companion is not [at all] mad
നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ
وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ
23And he has already seen Gabriel in the clear horizon
തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്
وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ
24And Muhammad is not a withholder of [knowledge of] the unseen
അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല
وَمَا هُوَ بِقَوۡلِ شَيۡطَٰنٖ رَّجِيمٖ
25And the Qur'an is not the word of a devil, expelled [from the heavens]
ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല
فَأَيۡنَ تَذۡهَبُونَ
26So where are you going
അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്
إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ
27It is not except a reminder to the worlds
ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല
لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ
28For whoever wills among you to take a right course
അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ
29And you do not will except that Allah wills - Lord of the worlds
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല