✦ SURAH 79 OF 114
النازعات
An-Nazi'at
Those who drag forth · 46 verses · meccan
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلنَّـٰزِعَٰتِ غَرۡقٗا
1By those [angels] who extract with violence
(അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം
وَٱلنَّـٰشِطَٰتِ نَشۡطٗا
2And [by] those who remove with ease
(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം
وَٱلسَّـٰبِحَٰتِ سَبۡحٗا
3And [by] those who glide [as if] swimming
ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം
فَٱلسَّـٰبِقَٰتِ سَبۡقٗا
4And those who race each other in a race
എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം
فَٱلۡمُدَبِّرَٰتِ أَمۡرٗا
5And those who arrange [each] matter
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം
يَوۡمَ تَرۡجُفُ ٱلرَّاجِفَةُ
6On the Day the blast [of the Horn] will convulse [creation]
ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം
تَتۡبَعُهَا ٱلرَّادِفَةُ
7There will follow it the subsequent [one]
അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും
قُلُوبٞ يَوۡمَئِذٖ وَاجِفَةٌ
8Hearts, that Day, will tremble
ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും
أَبۡصَٰرُهَا خَٰشِعَةٞ
9Their eyes humbled
അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും
يَقُولُونَ أَءِنَّا لَمَرۡدُودُونَ فِي ٱلۡحَافِرَةِ
10They are [presently] saying, "Will we indeed be returned to [our] former state [of life]
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ
أَءِذَا كُنَّا عِظَٰمٗا نَّخِرَةٗ
11Even if we should be decayed bones
നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ)
قَالُواْ تِلۡكَ إِذٗا كَرَّةٌ خَاسِرَةٞ
12They say, "That, then, would be a losing return
അവര്‍ പറയുകയാണ്: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്
فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ
13Indeed, it will be but one shout
അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും
فَإِذَا هُم بِٱلسَّاهِرَةِ
14And suddenly they will be [alert] upon the earth's surface
അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു
هَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ
15Has there reached you the story of Moses
മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ
إِذۡ نَادَىٰهُ رَبُّهُۥ بِٱلۡوَادِ ٱلۡمُقَدَّسِ طُوًى
16When his Lord called to him in the sacred valley of Tuwa
ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം
ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ
17Go to Pharaoh. Indeed, he has transgressed
നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു
فَقُلۡ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
18And say to him, 'Would you [be willing to] purify yourself
എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ
وَأَهۡدِيَكَ إِلَىٰ رَبِّكَ فَتَخۡشَىٰ
19And let me guide you to your Lord so you would fear [Him]
നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ)
فَأَرَىٰهُ ٱلۡأٓيَةَ ٱلۡكُبۡرَىٰ
20And he showed him the greatest sign
അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു
فَكَذَّبَ وَعَصَىٰ
21But Pharaoh denied and disobeyed
അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു
ثُمَّ أَدۡبَرَ يَسۡعَىٰ
22Then he turned his back, striving
പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി
فَحَشَرَ فَنَادَىٰ
23And he gathered [his people] and called out
അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു
فَقَالَ أَنَا۠ رَبُّكُمُ ٱلۡأَعۡلَىٰ
24And said, "I am your most exalted lord
ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു
فَأَخَذَهُ ٱللَّهُ نَكَالَ ٱلۡأٓخِرَةِ وَٱلۡأُولَىٰٓ
25So Allah seized him in exemplary punishment for the last and the first [transgression]
അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി
إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّمَن يَخۡشَىٰٓ
26Indeed in that is a warning for whoever would fear [Allah]
തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്
ءَأَنتُمۡ أَشَدُّ خَلۡقًا أَمِ ٱلسَّمَآءُۚ بَنَىٰهَا
27Are you a more difficult creation or is the heaven? Allah constructed it
നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു
رَفَعَ سَمۡكَهَا فَسَوَّىٰهَا
28He raised its ceiling and proportioned it
അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു
وَأَغۡطَشَ لَيۡلَهَا وَأَخۡرَجَ ضُحَىٰهَا
29And He darkened its night and extracted its brightness
അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു
وَٱلۡأَرۡضَ بَعۡدَ ذَٰلِكَ دَحَىٰهَآ
30And after that He spread the earth
അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു
أَخۡرَجَ مِنۡهَا مَآءَهَا وَمَرۡعَىٰهَا
31He extracted from it its water and its pasture
അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു
وَٱلۡجِبَالَ أَرۡسَىٰهَا
32And the mountains He set firmly
പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു
مَتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ
33As provision for you and your grazing livestock
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلۡكُبۡرَىٰ
34But when there comes the greatest Overwhelming Calamity
എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം
يَوۡمَ يَتَذَكَّرُ ٱلۡإِنسَٰنُ مَا سَعَىٰ
35The Day when man will remember that for which he strove
അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം
وَبُرِّزَتِ ٱلۡجَحِيمُ لِمَن يَرَىٰ
36And Hellfire will be exposed for [all] those who see
കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം
فَأَمَّا مَن طَغَىٰ
37So as for he who transgressed
(അന്ന്) ആര്‍ അതിരുകവിയുകയും
وَءَاثَرَ ٱلۡحَيَوٰةَ ٱلدُّنۡيَا
38And preferred the life of the world
ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
فَإِنَّ ٱلۡجَحِيمَ هِيَ ٱلۡمَأۡوَىٰ
39Then indeed, Hellfire will be [his] refuge
(അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം
وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ
40But as for he who feared the position of his Lord and prevented the soul from [unlawful] inclination
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
فَإِنَّ ٱلۡجَنَّةَ هِيَ ٱلۡمَأۡوَىٰ
41Then indeed, Paradise will be [his] refuge
(അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം
يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَا
42They ask you, [O Muhammad], about the Hour: when is its arrival
ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു
فِيمَ أَنتَ مِن ذِكۡرَىٰهَآ
43In what [position] are you that you should mention it
നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്
إِلَىٰ رَبِّكَ مُنتَهَىٰهَآ
44To your Lord is its finality
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം
إِنَّمَآ أَنتَ مُنذِرُ مَن يَخۡشَىٰهَا
45You are only a warner for those who fear it
അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ
كَأَنَّهُمۡ يَوۡمَ يَرَوۡنَهَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَىٰهَا
46It will be, on the Day they see it, as though they had not remained [in the world] except for an afternoon or a morning thereof
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക)